നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി
May 23, 2026 09:10 AM | By PointViews Editor

കൊട്ടിയൂർ : വൈശാഖ ഉത്സവത്തിന് മുന്നോടിയായി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ മണിത്തറയിലുള്ള സ്വയംഭൂ സ്ഥാനത്ത് ബാവലി തീർഥം അഭിഷേകം ചെയ്യുന്നതിനുള്ള നീരെഴുന്നള്ളത്ത് ഇന്ന് ഉച്ചയോടെ. സ്‌ഥാനികരുടെ സംഘം അക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധാനത്ത് ആദ്യം പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. മറ്റാർക്കും സന്നിധാനത്തൽ പ്രവേശനമില്ല. കോട്ടയം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പുറപ്പെട്ട വിളക്കു തിരി സംഘം ഇക്കരെ കൊട്ടിയൂരിലെത്തിയ ശേഷമായിരിക്കും ഇന്നത്തെ ചടങ്ങുകൾ ആരംഭിക്കുക. നീരെഴുന്നള്ളത്തിന് മുൻപായി ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിശൻ ഗുരുക്കൾ എന്നിവർ ചേർന്ന് ഇക്കരെ സന്നിധാനത്തും ബാവലി പുഴയിലും വച്ച് തണ്ണീർകുടി ചടങ്ങ് നടത്തും. ജന്മാശാന്തിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ സംഘം ഇക്കരെ നിന്ന് പുറപ്പെട്ട് കിഴക്കേ നടയിലെ ബാവലി പുഴക്കരയിൽ എത്തിയാൽ ഉടൻ അനുമതി വാങ്ങി ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ സ്ഥാനികർ സ്നാനം ചെയ്ത‌ത്‌ ബാവലി തീർഥവുമായി ആദ്യം സന്നിധാനത്തിൽ പ്രവേശിക്കും. ഇക്കരെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സംഘം പ്രത്യേക വഴികളിലൂടെ നടന്ന് മന്ദംചേരി ഉരുളിക്കുളത്തിലെത്തുകയും അവിടെ നിന്ന് കൂവയില ശേഖരിച്ച് ശേഷമായിരിക്കും ബാവലിപ്പുഴയുടെ കരയിലെത്തുക ഇവർ സ്‌നാനം ചെയ്‌ത ശേഷം കൂവയിലയിൽ ശേഖരിച്ച ബാവലി തീർത്ഥവുമായി മണിത്തറയിൽ പ്രവേശിക്കും. ജന്മശാന്തി മണിത്തറയിലെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന സ്‌ഥാനത്ത് പ്രവേശിച്ച് ബാവലി തീർഥം അഭിഷേകം ചെയ്യും. സാഷ്‌ടാംഗ നമസ്ക്‌കാരം ചെയ്‌ത് സംഘം മടങ്ങും. തുടർന്ന് രാത്രിയിൽ ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിൽ പ്രത്യേക ചടങ്ങുകളും അപ്പട നിവേദ്യവും നടത്തും.

വൈശാഖ ഉത്സവത്തിലെ നെയ്യാട്ടത്തിന് ഇനി 5 ദിവസം മാത്രം. നെയ്യെഴുന്നള്ളത്തിന് വ്രതമെടുത്തവർ കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചു. ഇനി മഠങ്ങളിൽ പ്രത്യേക ചടങ്ങുകളും പൂജകളും അന്നദാനവുമായി ആണ് വ്രതം. ബ്രാഹ്മണരാണ് കലശം കുളിക്കുന്ന ചടങ്ങിൽ കാർമികർ. മഠങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞാൽ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ല എന്നതാണ് നിഷ്ഠ.

In preparation for the holy water, the devotees entered the monastery after bathing in the Kottiyoor and Kalasham

Related Stories
കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

Jun 12, 2026 09:24 PM

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ...

Read More >>
ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

Jun 12, 2026 06:51 PM

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം...

Read More >>
നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

Jun 11, 2026 04:11 PM

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ...

Read More >>
10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

Jun 10, 2026 09:14 PM

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read More >>
മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

Jun 10, 2026 09:30 AM

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ്...

Read More >>
കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന  ഡ്രോണുമായി വനപാലക സ്‌ക്വാഡ്

Jun 9, 2026 10:42 PM

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക സ്‌ക്വാഡ്

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക...

Read More >>
Top Stories